ഗീതാ ഗോപിനാഥിന്റെ നിയമനം:പോളിറ്റ് ബ്യൂറോക്ക് എതിര്‍പ്പ്; സംസ്ഥാനസര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് പിബി
Written by
in
പിണറായി വിജയനും ഗീതാ ഗോപിനാഥുംഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികോപദേഷ്ടാവാക്കിയ തീരുമാനത്തിൽ എതിർപ്പുമായി സിപിഎം പൊളിറ്റ്ബ്യൂറോ.അതേസമയം നിയമനം റദ്ദാക്കാന്‍ പോളിറ്റ് ബ്യൂറോ ആവശ്യപ്പെടില്ല. നിയമനം സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാരിന് എടുക്കാമെന്ന് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഗീതാ ഗോപിനാഥിനെ സാമ്പത്തികോപദേഷ്ടാവാക്കിയ തീരുമാനം പൊളിറ്റ്ബ്യൂറോ ഇടപെട്ടു തിരുത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ സിപിഎം കേന്ദ്ര നേതൃത്വത്തിനു കത്തയച്ചിരുന്നു.ഗീതാ ഗോപിനാഥിന്റെ നിലപാടുകള്‍ പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിഎസ് പിബിക്ക് കത്ത് നല്‍കിയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായിരുന്ന പ്രഫ. പ്രഭാത് പട്‌നായിക് ഉൾപ്പെടെ ഇടതുപക്ഷക്കാരായ പല സാമ്പത്തിക വിദഗ്‌ധരും ഗീതയുടെ നിയമനത്തെ ചോദ്യം ചെയ്‌തിരുന്നു.