നടി ശാലു മേനോന്‍ വിവാഹിതയാകുന്നു


നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ വിവാഹിതയാകുന്നു. കൊല്ലം വാക്കനാട് സ്വദേശി സജി ജി നായരാണ് വരന്‍. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളില്‍ പെട്ട നടിയാണ് ശാലു മേനോന്‍. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതി ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പം ശാലുവിനെ കേസന്വേഷണത്തിനിടെ കുടുക്കിയിരുന്നു. പിന്നീട് ഏറെ നാള്‍ അഭിനയജീവിതത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ശാലു നൃത്തരംഗത്ത് സജീവമായിരുന്നു.സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം.




Sharing is Caring