ഗാന്ധി ജന്മദിനം: രാജ്ഘട്ടില്‍ ആദരവര്‍പ്പിച്ച് രാഷ്രപതിയും പ്രധാനമന്ത്രിയും


ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148-ാം ജന്മദിനത്തില്‍ രാജ്ഘട്ടിലെത്തി ആദരവര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഗാന്ധിയുടെ ശ്രേഷ്ടമായ ആശയങ്ങള്‍ ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകള്‍ക്കു പ്രചോദനമാണെന്ന് മോദി പ്രതികരിച്ചു. ഗാന്ധി സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുള്ള പ്രത്യേക വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് മോദിയുടെ പരാമര്‍ശം.


ഇന്ത്യയുടെ രണ്ടാം പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണ് ഒക്ടോബര്‍ 2. കര്‍ഷകരെയും ജവാന്മാരെയും പ്രചോദിപ്പിച്ച് രാജ്യത്തിന്റെ നേതൃത്വത്തിലേക്ക് എത്തിച്ച ശാസ്ത്രിജിയോട് ബഹുമാനമെന്ന് മോദി പ്രതികരിച്ചു.ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയ പ്രമുഖരും രാജ്ഘട്ടിലെത്തി ആദരമര്‍പ്പിച്ചു.




Sharing is Caring