പൂഞ്ചില്‍ പാക് വെടിവയ്പ്പ്; 10 വയസ്സുകാരന്‍ കൊല്ലപ്പെട്ടു


ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. ഇന്നു രാവിലെ മുതലുണ്ടായ വെടിവയ്പ്പില്‍ 10 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ഇസ്‌റാര്‍ അഹമ്മദ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.


രാവിലെ 6.30 മുതലാണ് നിയന്ത്രണരേഖയിലെ കെര്‍ണി മേഖലയില്‍ വെടിവയ്പ്പ് തുടങ്ങിയത്. ശക്തമായ വെടിവയ്പ്പാണ് നടക്കുന്നതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.


പ്രകോപനമില്ലാതെയാണ് പാക് സൈന്യം വെടിവയ്പ്പ് നടത്തിയതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഷാഹ്പുര്‍, കെര്‍ണി, ഖബ്‌സ മേഖലയിലെ ഗ്രാമങ്ങളെയും സൈനിക പോസ്റ്റുകളെയും ലക്ഷ്യമിട്ടാണ് വെടിവയ്പ്പുണ്ടായത്.



Sharing is Caring