ഗരഖ്പൂര്‍ ലഹള; യോഗി ആദിത്യനാഥിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത

ന്യൂഡല്‍ഹി: 2007ലെ ഗരഖ്പൂര്‍ ലഹളയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത. അലഹബാദ് ഹൈ കോടതി ജസ്റ്റിസ് കൃഷ്ണ മുരാരി, എ.സി ശര്‍മ്മ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.മൊഹമ്മദ് ഹായാത്ത്, പാര്‍വേസ് എന്നിവര്‍ 2008ല്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇന്ന് തീര്‍പ്പ് കല്‍പ്പിക്കുമെന്ന് കരുതുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 302,307,153 എ, 395, 295 തുടങ്ങിയ വകുപ്പുകള്‍ യോഗിക്കെതിരെ ചുമത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസന്വേഷിച്ചിരുന്ന സിബി-സി.ഐ.ഡി കേസില്‍ പക്ഷപാതപരമായാണ് അന്വേഷണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു. നേരത്തെ യോഗിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹരജി കോടതി തള്ളിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *