സിറ്റിക്ക് സീസണിലെ ആദ്യ പരാജയം, ചെല്‍സി ലീഗില്‍ ഒന്നാമത്


വനിതാ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണിലെ ആദ്യ പരാജയം. ഇന്നലെ ബെര്‍മിങ്ഹാം സിറ്റിയാണ് സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച എഫ് എ കപ്പില്‍ ഏറ്റ പരാജയത്തിന് സിറ്റിയോടുള്ള കണക്കു തീര്‍ക്കലും കൂടിയായി ബെര്‍മിങ്ഹാമിന് ഇന്നലത്തെ ജയം.


ഇംഗ്ലീഷ് താരം എലന്‍ വൈറ്റാണ് ബര്‍മിങ്ങ്ഹാമിന്റെ രണ്ടു ഗോളുകളും സ്കോര്‍ ചെയ്തത്. സിറ്റി കഴിഞ്ഞ സീസണ്‍ മുതല്‍ ലീഗില്‍ പരാജയം അറിഞ്ഞിട്ടില്ലായിരുന്നു. ഇന്നലെ യെവോളി ടൗണിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ചെല്‍സി ഇതോടെ ലീഗില്‍ ഒന്നാമതെത്തി. 10 മത്സരങ്ങളില്‍ നിന്ന് ചെല്‍സിക്ക് 26ഉം സിറ്റിക്ക് 25ഉം പോയന്റാണ് ഉള്ളത്.




Sharing is Caring