ക്യൂ ​നീ​ണ്ടാ​ലും ടോ​ള്‍ ഈ​ടാ​ക്കാം; പാ​ലി​യേ​ക്ക​ര​യി​ല്‍ പി​രി​ച്ച​ത് 570 കോ​ടി


തൃ​ശൂ​ര്‍: ടോ​ള്‍ പ്ലാ​സ​യി​ല്‍ ടോ​ള്‍ ഫീ​സ് പി​രി​ക്കാ​ന്‍ താ​മ​സ​മു​ണ്ടാ​യാ​ല്‍ തു​റ​ന്നു​വി​ട​ണ​മെ​ന്ന നി​യ​മ​മി​ല്ലെ​ന്നു ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി. ടോ​ള്‍ പ്ലാ​സ​യി​ല്‍ മൂ​ന്നു​മി​നി​റ്റി​ലേ​റെ താ​മ​സ​മു​ണ്ടാ​യാ​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്നു ടോ​ള്‍ ഈ​ടാ​ക്കാ​തെ തു​റ​ന്നു​വി​ട​ണ​മെ​ന്നു ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്ല. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് 2010 ല്‍ ​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.


കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്തി​നു ന​ല്‍​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലാ​ണ് ഈ ​വി​വ​രം. മ​ണ്ണു​ത്തി- ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക്കു ചെ​ല​വാ​യ തു​ക​യു​ടെ മു​ക്കാ​ല്‍ ഭാ​ഗ​വും ടോ​ള്‍ പി​രി​വി​ലൂ​ടെ ആ​റു​വ​ര്‍​ഷ​ത്തി​ന​കം ക​രാ​ര്‍ ക​ന്പ​നി കൈ​ക്ക​ലാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​നി​യും പ​ത്തു​വ​ര്‍​ഷം ടോ​ള്‍ പി​രി​ക്കാ​മെ​ന്നാ​ണ് ക​രാ​ര്‍.


2012 ല്‍ ​പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ മ​ണ്ണു​ത്തി- ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യു​ടെ എ​സ്റ്റി​മേ​റ്റ് 910.28 കോ​ടി രൂ​പ​യാ​യി​രു​ന്നു. ക​രാ​ര്‍ ക​ന്പ​നി​ക്ക് 721.17 കോ​ടി രൂ​പ​യാ​ണു ചെ​ല​വാ​യ​ത്. 2018 ഏ​പ്രി​ല്‍ 30 വ​രെ 569.51 കോ​ടി രൂ​പ ടോ​ള്‍ പി​രി​ച്ചു​ക​ഴി​ഞ്ഞു. 2028 ജൂ​ണ്‍ 21 വ​രെ ടോ​ള്‍​പി​രി​വു തു​ട​രും. 2012 ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ ടോ​ള്‍ പി​രി​വു തു​ട​ങ്ങി​യ​താ​ണ്.



Sharing is Caring