കോവിഡ് രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

കൊവിഡ് രോഗികളില്‍ മിക്കവരും വീട്ടില്‍ തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.പ്രധാനമായും ഭക്ഷണം അടക്കമുള്ള ദിനചര്യകളില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്തുകയെന്നതാണ് കൊവിഡ് രോഗത്തെ ചെറുക്കാനുള്ള ഒരു മാര്‍ഗം. ഇപ്പോഴിതാ കൊവിഡ് രോഗികള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ തന്നെ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ്.

ചിട്ടയായ ഭക്ഷണക്രമം, ഉറക്കം, വിശ്രമം, ആരോഗ്യാവസ്ഥകള്‍ കൃത്യമായി നിരീക്ഷിക്കല്‍ എന്നിവയാണ് കൊവിഡ് രോഗികള്‍ പാലിക്കേണ്ട കാര്യങ്ങള്‍. ശര്‍ക്കര, നെയ് എന്നിവയും കൊവിഡ് രോഗികള്‍ക്ക് നല്ലതാണ്. പോഷകസമൃദ്ധമാണ് എന്നതിനാലാണ് ഇവ കഴിക്കാനായി നിര്‍ദേശിക്കുന്നത്. ഊണിന് ശേഷമോ, അല്ലെങ്കില്‍ റൊട്ടി/ചപ്പാത്തി എന്നിവയ്ക്കൊപ്പമോ എല്ലാം ഇത് കഴിക്കാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *