ആഫ്രിക്കയിലെ കോംഗോയിൽ വൻ അഗ്നി പർവത സ്‌ഫോടനം

ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുഭാഗത്ത് നൈരു ഗോംഗോ എന്ന അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഔദ്യോഗിക മുന്നറിയിപ്പുകൾ ഒന്നും ലഭിക്കാതിരുന്നതിനാൽ ആയിരക്കണക്കിന് ആളുകൾ ജീവരക്ഷാർത്ഥം പലായനം ചെയ്യുകയാണ്.

വീടുകളും കെട്ടിടങ്ങളും ഏത് സമയത്തും തകരുന്ന സാഹചര്യമാണുള്ളത്. 2002ൽ ഇതേ പർവതത്തിന്റെ ഒരു ഭാഗം പൊട്ടിത്തകർന്നിരുന്നു. അന്ന് 250 പേർ മരിച്ചിരുന്നു. ആയിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 1,20000ത്തിനടുത്ത് ആളുകൾക്കാണ് വീട് നഷ്ടമായത്.

ലാവ ഒഴുകിത്തുടങ്ങിയതോടെ ആളുകൾ പലായനം തുടങ്ങുകയായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഡിആർ കോംഗോ പ്രസിഡന്റ് ഫെലിക്‌സ് ഷിസെകെഡി യൂറോപ്പിൽ നിന്ന് സന്ദർശനം റദ്ദാക്കി മടങ്ങുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *