കോഴിക്കോട് 87 രൂപയ്ക്ക് കോഴിവില്‍പന; കട അടപ്പിക്കാന്‍ ശ്രമം

സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാന്‍ തയ്യാറായ കോഴിക്കട അടപ്പിക്കാന്‍ ശ്രമം. കോഴി വില്‍ക്കരുതെന്നും കട അടപ്പിക്കുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി 87 രൂപയ്ക്ക് കോഴി വില്‍ക്കുന്ന വ്യാപാരി പറഞ്ഞു. സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ വില്‍പന തുടരാമെന്നും വ്യാപാരി വ്യക്തമാക്കി.
കഴിഞ്ഞദിവസത്തെക്കാളും 31 രൂപ കുറച്ചാണ് ഇന്നത്തെ വില്‍പന. ഡ്രസ് ചെയ്യാത്ത കോഴിയാണ് 87 രൂപയ്ക്ക് വില്‍ക്കുന്നത്. ഡ്രസ് ചെയ്ത കോഴിക്ക് 157 രൂപയാണ് ഈടാക്കുന്നത്. ‘സര്‍ക്കാര്‍ വിലയില്‍’ എന്ന ബോര്‍ഡും കടയുടെ മുമ്പില്‍ തൂക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാനാകില്ലെന്ന് ആരോപിച്ച് കോഴി വ്യാപാരികള്‍ കടകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് 87 രൂപയ്ക്ക് കോഴിവില്‍പന. സ്വന്തമായി കോഴി ഫാമുള്ള സ്ഥാപനമാണ് കോഴി വിലകുറച്ച് വില്‍ക്കുന്നത്. ഈ വിലയ്ക്ക് കോഴി വിറ്റാലും ലാഭമാണെന്ന് വ്യാപാരി പറഞ്ഞു.
കോഴിയുടെ വില കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോഴിക്കടകള്‍ അടച്ചിടുമെന്ന് കോഴി വ്യാപാരികള്‍ അറിയിച്ചിരുന്നു.
87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്ന സര്‍ക്കാര്‍ നിലപാട് മാറ്റാത്തപക്ഷം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കോഴിഫാമുകളും വില്‍പ്പനശാലകളും അടച്ചിടുമെന്ന് വിതരണക്കാരുടെ സംഘടനയുടെ നിലപാട്. ഓള്‍ കേരളാ പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്.
ജിഎസ്ടി നടപ്പാക്കിയതിന് ശേഷം 145 മുതല്‍ 160 രൂപവരെയാണ് കോഴിയിറച്ചിക്ക് വില. ജിഎസ്ടിയില്‍ നികുതിയില്ലാത്ത കോഴി ഇറച്ചിക്ക് പതിനഞ്ച് രൂപയോളം വില കുറയേണ്ട സാഹചര്യത്തിലാണ് ഇരുപതും മുപ്പതും രൂപ കൂട്ടി വില്‍പ്പന നടത്തുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *