സമരം നാളെ; കേരളം പെട്രോൾ, ഡീസൽ ക്ഷാമത്തിലേക്ക്


നാളത്തെ പെട്രോൾ പമ്പ് സമരം 24 മണിക്കൂറിൽ അവസാനിച്ചാലും സംസ്ഥാനത്ത് ഇന്നു മുതൽ വ്യാഴാഴ്ച വരെ ഇന്ധനക്ഷാമം നേരിട്ടേക്കും. ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ് സമരം.


പല പമ്പുകളിലും സ്റ്റോക്ക് എടുക്കുന്നത് ഇന്നലെത്തന്നെ നിർത്തി; ‘നോ സ്റ്റോക്ക്’ ബോർഡുകൾ ഉയർന്നു. ഇനി ബുധനാഴ്ചയാണ് സ്റ്റോക്ക് എത്തുക. നാളെ പമ്പുകകളിൽ വിൽപന മാത്രമല്ല, വാങ്ങലും ഇല്ലാത്തതിനാൽ ടാങ്കർ ലോറികൾ ലോഡ് എടുക്കുന്നതും നിർത്തി.


ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനത്തിൽ വൻ നഷ്ടം നേരിടുന്നുവെന്നും ഇതു പരിഹരിക്കാമെന്ന കേന്ദ്ര ഉറപ്പ് പാലിച്ചില്ലെന്നും ആരോപിച്ചാണു രാജ്യവ്യാപക പ്രതിഷേധം. ഓരോ സംസ്ഥാനത്തും ഓരോ ദിവസമാണു സമരം.



Sharing is Caring