കോഴിക്കോട്: ബി.എം.എസ് ജില്ല കമ്മിറ്റി ഓഫിസിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി, ഹിന്ദു ഐക്യവേദി സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ഹര്‍ത്താല്‍ പരീക്ഷകളെ ബാധിക്കില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും നേതാക്കള്‍ അറിയിച്ചു. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിനു നേരെ വെള്ളിയാഴ്ച പുലര്‍ച്ച ബോംബേറ് നടന്നതിനെ തുടര്‍ന്ന് ഇന്നലെ സി.പി.എം ഹര്‍ത്താല്‍ ആചരിച്ചിരുന്നു.













