സ്പെയിനില്‍നിന്നു വേര്‍പെട്ട് സ്വതന്ത്ര രാജ്യം രൂപീകരിക്കണമെന്ന വിഷയത്തിൽ കാറ്റലോണിയയിൽ ഒക്ടോബർ ഒന്നിനു ഹിതപരിശോധന നടത്തുമെന്നു വിഘടനവാദി നേതാവ് കാൾസ് പഗ്ഡമൻഡ് പ്രഖ്യാപിച്ചു. എന്നാൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായ നീക്കം അനുവദിക്കില്ലെന്നു സ്പെയിൻ വ്യക്തമാക്കി.
സ്പെയിൻ സർക്കാരുമായി മാസങ്ങൾ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഹിതപരിശോധനയ്ക്ക് കളമൊരുങ്ങിയത്. വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും നടത്താൻ പാടില്ലെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ കൂടുതൽ സ്വയംഭരണ അവകാശത്തിന് വേണ്ടി കാറ്റലോണിയ ശബ്ദമുയർത്തി വരികയാണ്.

2014ൽ നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടിരുന്നു. 75 ലക്ഷം ജനസഖ്യയും സാമ്പത്തിക ശേഷിയുമുള്ള നാടായ കാറ്റലോണിയയുടെ സ്വതന്ത്ര രാജ്യം രൂപീകരിക്കാനുള്ള നീക്കം സ്പെയിൻ സർക്കാരും ഭരണഘടന കോടതിയും തടയുകയായിരുന്നു.













