ബംഗ്ലാദേശ് കിവികളെ കടിച്ചുകീറി


സെഞ്ചുറികൾ നേടി ഷാക്കിബ് അൽ ഹസ്സനും(115 പന്തിൽ 114) മഹമൂദുള്ളയും(107 പന്തിൽ 102*) റെക്കോഡിന്റെ പകിട്ടുള്ള മതിൽ കെട്ടിയപ്പോൾ കിവികളുടെ ആക്രമണങ്ങൾ വെറുതെയായി. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ 16 പന്തുകൾ ബാക്കിനില്‌ക്കെ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശ് സെമി സാധ്യത നിലനിർത്തി.
ശനിയാഴ്ചത്തെ മത്സത്തിൽ ഓസ്‌ട്രേലിയ തോറ്റാൽ ബംഗ്ലാദേശിന് സെമിയിലെത്താം. സ്‌കോർ: ന്യൂസീലൻഡ് 50 ഓവറിൽ എട്ടുവിക്കറ്റിന് 265; ബംഗ്ലാദേശ് 47.2 ഓവറിൽ 5ന് 268.
ടോസ് നേടി ബാറ്റു ചെയ്ത് 265 റൺസെടുത്ത ന്യൂസീലൻഡിനെതിരെ ഷാക്കിബ്266 റൺസ് ലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് 33 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടപ്പെട്ട് തോൽവിയെ മുന്നിൽക്കണ്ടതാണ്. അഞ്ചാം വിക്കറ്റിൽ ഷാക്കിബും മഹമൂദുള്ളയും ചേർന്ന് 34.5 ഓവറിൽ 224 റൺസ് ചേർത്ത് ഏകദിത്തിൽ ബംഗ്ലാദേശിന്റെ ഏറ്റവും വലിയ കൂട്ടുകെട്ടിന് ഉടമകളായി.
ഷാക്കിബ് 11 ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചപ്പോൾ മഹമൂദുള്ള എട്ടു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തി. ഷാക്കിബാണ് കളിയിലെ കേമൻ.
ചാമ്പ്യൻസ് ട്രോഫിയിൽ പ്രതീക്ഷ നിലനിർത്താൻ ഇരുടീമുകൾക്കും ജയം അനിവാര്യമായിരുന്നു.
ടോസ് നേടിയ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (57), റോസ് ടെയ്‌ലർ (63) ഗപ്ടിൽ (33), നീൽ ബ്രൂം (36) എന്നിവരാണ് ന്യൂസീലൻഡിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
സ്‌കോർ ബോർഡ്: ഗപ്ടിൽ എൽബി ബി റൂബൽ 33, റോങ്കി സി മുസ്താഫിസുർ ബി ടസ്‌ക്കിൻ 16, വില്യംസൺ റണ്ണൗട്ട് 57, ടെയ്‌ലർ സി മുസ്താഫിസുർ ബി ടസ്‌ക്കിൻ 63, ബ്രൂം സി തമീം ബി മൊസ്സദെക്ക് 23, ആൻഡേഴ്‌സൺ എൽബി മൊസ്സദെക്ക് 0, സാന്റ്‌നർ നോട്ടൗട്ട് 14, മിൽനെ ബി മുസ്താഫിസുർ 7, സൗത്തി നോട്ടൗട്ട് 10. എക്‌സ്ട്രാസ് 6, ആകെ എട്ടുവിക്കറ്റിന് 265.
വിക്കറ്റ് വീഴ്ച: 1-46, 2-69, 3-152, 4-201, 5-228, 6-229, 7-240, 8-252. ബൗളിങ്: മൊർതാസ 10-1-45-0, മുസ്താഫിസുർ 9-0-52-1, ടസ്‌ക്കിന് 8-0-43-2, റൂബൽ 10-0-60-1, ഷാക്കിബ് 10-0-52-0, മൊസ്സാദെക് 3-0-13-3.
ബംഗ്ലാദേശ്: തമീം എൽബി സൗത്തി 0, സൗമ്യ സർക്കാർ എൽബി സൗത്തി സാബിർ സി റോങ്കി ബി സൗത്തി 8, മുഷ്ഫിഖുർ ബി മിൽനെ 14, ഷാക്കിബ് ബി ബോൾട്ട് 114, മഹമ്മൂദുള്ള നോട്ടൗട്ട് 102, മൊസ്സാദെക് നോട്ടൗട്ട് 7, എക്‌സ്ട്രാസ് 20, ആകെ 47.2 ഓവറിൽ 5ന് 268.
വിക്കറ്റ് വീഴ്ച: 1-0, 2-10, 3-12, 4-33, 5-257.
ബൗളിങ്: സൗത്തി 9-1-45-3, ബോൾട്ട് 10-0-48-1, മിൽനി 9.2-0-58-1, നീഷാം 4-0-30-0, സാന്റ്‌നർ 10-0-47-0, ആൻഡേഴ്‌സൺ 3-0-19-0, വില്യംസൺ 2-0-19-0.




Sharing is Caring