കോയമ്ബത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച്​ പേര്‍ മരിച്ചു

കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ എല്‍ ആന്‍ഡ്​ ടി ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌​ കാറിലുണ്ടായിരുന്ന അഞ്ച്​ പേര്‍ മരിച്ചു. ഇന്ന്​ രാവിലെയാണ്​ അപകടമുണ്ടായത്​. കേരള രജിസ്​ട്രേഷനിലുള്ള കെ.എല്‍ 52-പി-1014 നമ്ബര്‍ കാറാണ്​ അപകടത്തില്‍ പെട്ടത്​. ഒരു മലയാളിയും നാല്​ ഒഡീഷ സ്വദേശികളുമാണ്​ മരിച്ചത്​.

പാലക്കാട്​ പട്ടാമ്ബി വല്ലപ്പുഴ സ്വദേശി മുഹമ്മദ്​ ബഷീറാണ്​ മരിച്ച മലയാളി. ഇയാള്‍ കോണ്‍ട്രാക്​ടറാണ്​. സേലത്ത്​ നിന്ന്​ പട്ടാമ്ബിയിലേക്ക് തൊഴിലാളികളുമായി വരികയായിരുന്നു.​ ഇവര്‍ സഞ്ചരിച്ച കാറും കോയമ്ബത്തൂര്‍ ഭാഗത്ത്​ സേലത്തേക്ക്​ പോകുന്ന ലോറിയും തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു.മുഹമ്മദ്​ ബഷീറും ഒരു തൊഴിലാളിയും സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചാണ്​ മരിച്ചത്​. മൃതദേഹം സമീപത്തുള്ള സ്വകാര്യ ആശ​​ുപത്രിയിലാണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *