സിപിഐ മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാമിന്റെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്


ആലുവ: സിപിഐ മാര്‍ച്ചിനിടെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. എംഎല്‍എയുടെ പരിക്ക് വ്യാജമാണെന്ന് പോലീസും വ്യക്തമാക്കി. ലാത്തിച്ചാര്‍ജിനിടെ പോലീസ് കൈ തള്ളി ഓടിക്കുകയായിരുന്നുവെന്നാണ് എല്‍ദോ എബ്രഹാം നല്‍കിയ വിശദീകരണം.


എംഎല്‍എയുടെ വാദം പൊളിച്ചടുക്കുന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. കളക്ടറാണ് ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോര്‍ട്ട് 29ന് മുഖ്യമന്ത്രി പിണറായി വിജയന് കളക്ടര്‍ കൈമാറും. മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌ എംഎല്‍എയ്ക്ക് കാര്യമായി പരിക്കുകള്‍ സംഭവിച്ചിട്ടില്ല.




Sharing is Caring