ക​ന​ത്ത മ​ഴ:മും​ബൈ​യി​ല്‍ വ്യോ​മ, റെ​യി​ല്‍, റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി

മും​ബൈ: ക​ന​ത്ത മ​ഴ തു​ട​രു​ന്ന മും​ബൈ​യി​ല്‍ വ്യോ​മ, റെ​യി​ല്‍, റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി. പ്ര​ധാ​ന​പ്പെ​ട്ട പ​ല റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ല്‍ ആ​യ​തോ​ടെ വ്യാ​പ​ക ഗ​താ​ഗ​ത​കു​രു​ക്കാ​ണ് മും​ബൈ​യി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള ഏ​ഴ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. പ​ത്തോ​ളം വി​മാ​ന​ങ്ങ​ള്‍ വ​ഴി​ത​രി​ച്ച്‌ വി​ടു​ക​യും ചെ​യ്തു. സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന​ങ്ങ​ള്‍​ക്ക് ചു​രു​ങ്ങി​യ​ത് 30 മി​നി​റ്റി​ന്‍റെ കാ​ല​താ​മ​സു​ണ്ടെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ലോ​ക്ക​ല്‍ സ​ര്‍​വീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളെ​യും മ​ഴ ബാ​ധി​ച്ചി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *