കോതമംഗലത്ത് പിതാവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി കോതമംഗലം മാലിപ്പാറയ്ക്ക് അടുത്ത് ചെങ്കരെ വാടകയ്ക്കു താമസിക്കുന്ന മനോജ് (47) മകള്‍ അഞ്ജു (12) എന്നിവരാണ് മരിച്ചത്.
രാവിലെ 11.40 ഓടെയാണ് സംഭവം പുറത്തറിയുന്നത്. മനോജിന്റെ മൃതദേഹം ഇവര്‍ വടകയ്ക്കു താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലും അഞ്ചുവിനെ തോട്ടത്തിലെ റബര്‍ പുകപ്പുരക്ക് സമീപവുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. തെങ്ങുകയറ്റ തൊഴിലാളിയായ മനോജ് മൂന്ന് വര്‍ഷത്തോളമായി ചെങ്കര വടക്കു താമസിച്ച് വരികയാണ്.

ഇടുക്കി സ്വദേശിനി ജോളിയാണ് മനോജിന്റെ ഭാര്യ. കൊല്ലപ്പെട്ട അഞ്ജു മാലിപ്പാറ സെന്റ് മേരിസ് യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ദമ്പതികള്‍ക്ക് രണ്ടു ആണ്‍കുട്ടികള്‍ കൂടിയുണ്ട്. കോതമംഗലം പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ ആരംഭിച്ചു.












