ജന്‍ ധന്‍ അക്കൗണ്ടുകളില്‍ വെളിപ്പെടുത്താത്ത 1.64 കോടി കണ്ടെത്തി


ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 1.64 കോടി രൂപയുടെ കണക്കില്ലാത്ത പണം കണ്ടെത്തിയതായി ആദായനികുതിവകുപ്പ് അറിയിച്ചു. കൊല്‍ക്കത്ത, മിഡ്‌നാപ്പുര്‍, അറ (ബിഹാര്‍), കൊച്ചി, വാരാണസി എന്നിവിടങ്ങളില്‍ ചില ബാങ്കുകളിലെ ജന്‍ ധന്‍ അക്കൗണ്ടുകളിലാണ് സംശയകരമായ നിക്ഷേപങ്ങള്‍ നടന്നതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.


ബീഹാറിലെ ഒരു അക്കൗണ്ടില്‍ നിന്നും മാത്രം 40 ലക്ഷം രൂപയാണ് ഇത്തരത്തില്‍ പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.നോട്ട് അസാധുവാക്കിയതില്‍ പിന്നെ ജന്‍ ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.




Sharing is Caring