നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച നിലയില്‍


കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയുധങ്ങളും മയക്കുമരുന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എയര്‍ പിസ്റ്റള്‍, പിച്ചാത്തി തുടങ്ങിയ ആയുധങ്ങള്‍ക്ക് പുറമേ മയക്കുമരുന്ന് ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ടെര്‍മിനലിനടുത്തുളള പൂന്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ സുരക്ഷാ സേന അന്വേഷണം തുടങ്ങി.




Sharing is Caring