കോണ്‍ഗ്രസിന് ജനകീയ അടിത്തറ നഷ്ടപ്പെട്ടുവെന്ന് ആന്റണി


തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായെന്ന് എ.കെ ആന്റണി. യാഥാര്‍ത്ഥ്യം മാനസിലാക്കി മുന്നോട്ട് പോകണം. ഇല്ലെങ്കില്‍ പ്രശ്നം ഗുരുതരമാകും. സംസ്ഥാന നേതൃത്വത്തിന് വേണ്ടത് വിട്ടുവീഴ്ച മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലെ കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ വി.എം സുധീരനും ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. ഇവര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായാല്‍ മാത്രമേ കോണ്‍ഗ്രസിന്റെ പ്രതിസന്ധി മറികടക്കാനാവൂ. ജനകീ‍യ അടിത്തറയില്‍ വലിയ ചോര്‍ച്ചയുണ്ടാപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ പറഞ്ഞ് തിരുത്തേണ്ടതായിരുന്നു. ഇനിയും വൈകിയാല്‍ വലിയ തിരിച്ചടിയുണ്ടാകും.


ഇത് തന്റെ മാത്രം അഭിപ്രായമല്ലെന്നും ഹൈക്കമാന്റിനും ഇതേ അഭിപ്രായമാണുള്ളതെന്നും എ.കെ ആന്റണി പറഞ്ഞു.



Sharing is Caring