സിയാന്‍ സ്‌പൈസര്‍ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി


ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സംഘത്തിലെ വക്താവ് സിയാന്‍ സ്‌പൈസര്‍ പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും. നിലവില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറാണ് അദ്ദേഹം. ട്രംപിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്.


കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി ജേസണ്‍ മില്ലറെയും സോഷ്യല്‍ മീഡിയ ഡയറക്ടറായി ഡാന്‍ സ്‌കാവിനോയെയും ഡയറക്ടര്‍ ഓഫ് സ്ട്രാറ്റെജിക് കമ്മ്യൂണിക്കേഷനായി ഹോപ് ഹിക്കിനെയും നിയമിച്ചു.




Sharing is Caring