തുറിച്ചുനോട്ടത്തിനെതിരെ നഗ്നതാ പ്രദർശനം

സ്ത്രീകള്‍ക്കു നേരെയുള്ള തുറിച്ചുനോട്ടം, വസ്ത്രധാരണരീതികള്‍ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഹാസ്യം കലര്‍ന്ന പ്രതിഷേധവുമായി യുവതി. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലാണ് മല്ലികാ തനേജ എന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന്റെ ‘ഥോഡാ ധ്യാന്‍ സേ’ എന്ന ഈ ഏകാംഗനാടകം അരങ്ങേറിയത്. തുറിച്ചുനോട്ടങ്ങളെ തുറന്ന നഗ്‌നതകൊണ്ട് പുഞ്ചിരിയോടെ നേരിട്ട തനേജയുടെ ഈ പ്രകടനം സ്ത്രീകളോടുള്ള അതിക്രമങ്ങളുടെ വ്യത്യസ്ത പ്രതിഷേധമായി. സൂറിച്ച് തീയേറ്റര്‍ സ്‌പെക്‌റാറക്കിള്‍ അവാര്‍ഡ് ജേത്രിയായ തനേജ, ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ നടത്തുന്ന ആദ്യത്തെ ഷോ കൂടിയായിരുന്നു ഇത്.

ശരീരം തന്നെയാണ് തനേജയുടെ ‘ടൂള്‍’. പൂര്‍ണ നഗ്‌നയായി സ്റ്റേജിലെത്തിക്കൊണ്ടാണ് നാടകത്തിന്റെ തുടക്കം. ഓരോരുത്തരുടെയും കണ്ണുകളിലേക്ക് നോക്കി അഞ്ചുമിനിട്ടോളം നഗ്‌നയായുള്ള നില്‍പ്പ്. പിന്നെ സ്ത്രീകള്‍ സൂക്ഷിക്കണം എന്ന മുന്നറിയിപ്പോടെ വസ്ത്രങ്ങള്‍ ഓരോന്നായി ധരിക്കുന്നു. സമൂഹം സ്ത്രീകളുടെ സുരക്ഷയ്ക്കുനേരെ ഉയര്‍ത്തുന്ന ആശങ്കകളും ആരോപണങ്ങളും ഹാസ്യാത്മകമായി ഉച്ചരിച്ചുകൊണ്ടാണ് നാടകം മുന്നേറുന്നത്. ഓരോ ചുറ്റുപാടിലും അവള്‍ ഓരോ തരത്തില്‍ അരക്ഷിതയാണെന്ന് പറഞ്ഞുകൊണ്ട് വസ്ത്രധാരണം തുടരുന്നു. ആവശ്യത്തിലധികം വസ്ത്രം ധരിച്ച് അനങ്ങാന്‍ പറ്റാതായി, അവസാനം ഹെല്‍മറ്റുകൂടി ധരിച്ച് ശരീരം സുരക്ഷിതമാക്കുന്നതോടെ നാടകം അവസാനിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *