കോട്ടയത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു


കോട്ടയം: കോട്ടയം നാഗമ്പടത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. പേരൂര്‍ സ്വദേശി ബിനു ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം.


ബിനു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. മൂന്ന് മാസത്തിനിടെ ഇവിടെയുണ്ടാകുന്ന നാലാമത്തെ അപകടമാണിത്. ബിനുവിനെ ഉടന്‍ കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.




Sharing is Caring