ക്രീമിലെയർ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ചു


പിന്നാക്ക വിഭാഗങ്ങള്‍ക്ക്​ ജോലിക്കും വിദ്യാഭ്യാസത്തിനും മുന്‍ഗണന ലഭിക്കുന്നതിനുള്ള ക്രീമിലെയർ പരിധി എട്ടു ലക്ഷമായി വര്‍ധിപ്പിച്ച്‌​ ഉത്തരവിറങ്ങി. ബുധനാഴ്​ചയാണ്​ ക്രീമിെലയര്‍ പരിധി വര്‍ധിപ്പിച്ച ഉത്തരവ്​ പുറത്തിറങ്ങിയത്​.


ഇനി മുതല്‍ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ളവര്‍ക്ക്​ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്​ ലഭിക്കും. ഒ.ബി.സി വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്​ മുന്‍ഗണന ലഭിക്കുന്നതിനു വേണ്ടിയാണ്​ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്നത്​.


നേരത്തെ ഇതി​ന്റെ പരിധി ആറ്​ ലക്ഷമായിരുന്നു. 1993ല്‍ ഒരു ലക്ഷം രൂപയായിരുന്നു ക്രീമിലെയർ പരിധി. പിന്നീട്​ മൂന്ന്​ തവണയായി വര്‍ധിപ്പിച്ചാണ്​ 2013ല്‍ ആറ്​ ലക്ഷം വരെ എത്തിയത്​. അതാണ്​ ഇപ്പോള്‍ എട്ടുലക്ഷമാക്കി ഉയര്‍ത്തിയത്​.



Sharing is Caring