ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് തുറന്ന ബാറുകളെല്ലാം പൂട്ടി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മദ്യശാലകള്‍ തുറന്നതെന്നും അതില്‍ എക്‌സൈസ് വകുപ്പിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മന്ത്രിടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കേടതി പറയുന്നതിനനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള അനുമതി നല്‍കാന്‍ വിസമ്മതിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. 12 ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാരെയായിരുന്നു സ്ഥലം മാറ്റിയത്. കോടതി ഉത്തരവ് പ്രകാരം ചില ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. അതിനാലാണ് ഇവരെ സ്ഥലം മാറ്റിയതെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.













