കൊട്ടിയൂരിൽ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ പളളി വികാരിക്കെതിരെ കേസ്


കൊട്ടിയൂരിൽ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ നീണ്ടുനോക്കി പളളി വികാരിക്കെതിരെ കേസ്.പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ഫാദർ റോബിൻ വടക്കുംചേരിക്കെതിരെയാണ് കേസെടുത്തത്.


ഒളിവിൽ പോയ ഇയാൾ പൊലീസ് കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്.പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പേരാവൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.വിദ്യാർത്ഥിനി ക‍ഴിഞ്ഞയാ‍ഴ്ചയാണ് പ്രസവിച്ചത്.ചൈൽഡ് ലൈനിന് ലഭിച്ച അജ്ഞാത ഫോൺസന്ദേശത്തെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.


ഫോൺ വന്നതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തി.തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മാൊഴി രേഖപ്പെടുത്തി.സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി ആദ്യം മൊ‍ഴി നൽകിയത്.എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടി വൈദികന്‍റെ പേരു പറഞ്ഞു.പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് വൈദികൻ ഒളിവിൽ പൊയെങ്കിലും കസ്റ്റഡിയിലാവുകയായിരുന്നു.ഫാദർ റോബിനെതിരെ ബലാത്സംഗത്തിനാണ് കേസ്.ഗർഭിണിയായ പെൺകുട്ടി സ്വകാര്യ ആശുപത്രിയിലാണ് പ്രസവിച്ചത്.



Sharing is Caring