ഇന്ന് ബാങ്ക് പണിമുടക്ക്,ബാങ്കിങ് മേഖല സ്തംഭിച്ചു

വിവിധ ആവശ്യങ്ങ ഉന്നയിച്ച് ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്.

ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകളാണ് പണിമുടക്കുന്നത്.ബാങ്കിങ് മേഖലയിലെ സ്ഥിരം ജോലികള്‍ കരാറടിസ്ഥാനത്തില്‍ നല്‍കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട തൊഴില്‍നിയമ പരിഷ്‌കരണങ്ങൾക്കെതിരേയാണ് പ്രക്ഷോഭം. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ക്ക് അധികസമയം ജോലിചെയ്യേണ്ടിവന്നതിന് നഷ്ടപരിഹാരം നല്‍കുക, കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക, വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തുന്നവര്‍ക്കെതെിരെ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് യൂണിയനുകൾ യൂണിയനുകള്‍ ഉന്നയിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *