ആന്ധ്രയില്‍ ബസ് കനാലിലേക്കു മറിഞ്ഞ് ആറുമരണം; 20 പേര്‍ക്കു പരുക്ക്

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മുല്ലപ്പെടുവില്‍ സ്വകാര്യ ബസ് കനാലിലേക്കു മറിഞ്ഞ് ആറുമരണം. ഇരുപതിലേറെപേര്‍ക്കു പരുക്കേറ്റു. ഹൈദരാബാദ് വിജയവാഡ ദേശീയപാതയില്‍ പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബസ് കൈവരികള്‍ തകര്‍ത്തു വെള്ളത്തിലേക്കു വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണു പ്രാഥിമിക നിഗമനം. തെലുങ്കുദേശം പാര്‍ട്ടിയിലെ സഹോദരങ്ങളായ എംഎല്‍എയുടെയും എംപിയുടെയും ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *