ഞാന്‍ തിരിച്ചു വരും; ആക്രമണത്തിന് ഇരയായ നടി


ആക്രമണത്തിന് ഇരയായ നടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്‍റെ നിലപാട് വ്യക്തമാക്കിയത്. ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ പലതും നേരിട്ടു. ജീവിതത്തിലെ വീഴ്ചയും ദുഖവും അനുഭവിച്ചു. എന്നാല്‍ ഇവയെയെല്ലാം തരണം ചെയ്യുമെന്ന് താരം വ്യക്തമാക്കി. പൃഥ്വിരാജ് നായകനാകുന്ന ആദം എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നടിയിപ്പോള്‍. ഞാന്‍ തിരിച്ചു വരിക തന്നെ ചെയ്യും. പിന്തുണച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദിയെന്നും താരം കുറിച്ചു.


രണ്ടാഴ്ച മുന്‍പാണ് നടി സഞ്ചരിച്ചിരുന്ന കാറില്‍ അതിക്രമിച്ച്‌ കയറി നടിയെ പള്‍സര്‍ സുനിയും സംഘവും ആക്രമിച്ചത്.
പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണോ ബ്ലാക്മെയിലിങാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.




Sharing is Caring