കൈനകരിയില്‍ സഞ്ചാരികളുമായിപ്പോയ ഹൌസ്ബോട്ട് വെള്ളംകയറി മുങ്ങി; ബോട്ടിലുണ്ടായിരുന്ന 12 സഞ്ചാരികളെയും സുരക്ഷിതരായി കരയിലെത്തിച്ചു

കുട്ടനാട്: കൈനകരി മീനപ്പള്ളി തോട്ടില്‍ സഞ്ചാരികളുമായിപ്പോയ ഹൌസ്ബോട്ട് വെള്ളംകയറി മുങ്ങി . ബോട്ടിലുണ്ടായിരുന്ന 12 സഞ്ചാരികളെയും സുരക്ഷിതരായി കരയിലെത്തിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.

റോഡ് നിർമാണത്തിനുള്ള ജങ്കാർ കയറ്റിയിടുന്ന കുറ്റിയിൽ തട്ടി ഹൗസ് ബോട്ടിന്റെ പിൻഭാഗത്തെ പലക ഇളകിയതിനെത്തുടർന്നാണു വെള്ളം കയറിയത്.മീനപ്പള്ളി വട്ടക്കായലിലെത്തിയപ്പോഴാണു വെള്ളം കയറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്.

മീനപ്പള്ളി വട്ടക്കായലിലെത്തിയപ്പോഴാണു വെള്ളം കയറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കരയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, അതുവഴിവന്ന ശിക്കാരി വള്ളങ്ങളിൽ യാത്രക്കാരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.

പിന്നാലെ വഞ്ചിവീട് കരയ്ക്കടുപ്പിച്ചെങ്കിലും വെള്ളം കയറി മുങ്ങിത്താണു. ആലപ്പുഴ ചുങ്കത്തെ ഒരു ഏജൻസി വാടകയ്ക്കെടുത്ത് ഓടിക്കുന്ന വഞ്ചിവീടാണു തകർന്നതെന്ന് പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *