കൈക്കൂലി നല്‍കിയില്ല; ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചു


ചോദിച്ച കൈക്കൂലി നല്‍കാത്തതിനെതുടര്‍ന്ന് ചികിത്സ ലഭിക്കാതെ പത്ത് മാസം പ്രായമായ കുഞ്ഞ് ആശുപത്രിയില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ചിലെ ആശുപത്രിയിലാണ് സംഭവം നടന്നത്.


കുഞ്ഞിന് കുത്തിവെപ്പ് എടുക്കാന്‍ വൈകിയതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് മാതാവ് സുമിത ദത്ത് പറഞ്ഞു.ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ കണ്ട എല്ലാവരും കൈക്കൂലി ചോദിച്ചു. അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടകര്‍ നിര്‍ദ്ദേശിച്ചതിനു പിന്നാലെ രേഖകള്‍ ശരിയാക്കി നല്‍കണമെങ്കില്‍ കൈക്കൂലി വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് നേഴ്‌സാണ്. ഇതിനു ശേഷം ലഭിച്ച കുട്ടികളുടെ വാര്‍ഡില്‍ കുഞ്ഞിനെ ബെഡില്‍ കിടത്തണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് തൂപ്പുകാരിയും ആവശ്യപ്പെട്ടു.


പിന്നീട് ചൊവ്വാഴ്ച്ച രാവിലെ മെഡിക്കല്‍ അസിസ്റ്റന്റ് പ്രധാനപ്പെട്ട ഒരു കുത്തിവെപ്പ് എടുക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു.



Sharing is Caring