ഷാര്‍ജ- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തി


ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ വിമാനം പൈലറ്റ് പറത്തിയത് മദ്യപിച്ച്.
വിമാനം ലാന്‍ഡ് ചെയ്തതിനുശേഷമുള്ള പരിശോധനയിലാണ് മദ്യം ഉപയോഗിച്ചതായി കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ കരിപ്പൂരില്‍ ഇറങ്ങിയ വിമാനം പറത്തിയ പൈലറ്റാണ് പിടിയിലായത്.


വിമാനം ഓടിക്കുന്നതിന് മുമ്പ് നടത്തിയ ബ്രീത്ത് അനലയ്‌സര്‍ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയിരുന്നു. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്തതിനു ശേഷമുള്ള പരിശോധനയില്‍ പരാജയപ്പെട്ടത് വിമാനത്തില്‍ നിന്നാണ് ഇയാള്‍ മദ്യം കഴിച്ചതെന്നാണ് സൂചിപ്പിക്കുന്നത്.


മുന്‍പും ഈ പൈലറ്റിനെ മദ്യലഹരിയില്‍ വിമാനം ഓടിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേ നടപടി എടുക്കുമെന്നും എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആദ്യ പരിശോധനയില്‍ വിജയിച്ച പൈലറ്റ് പിന്നീട് ജോലിക്കിടയില്‍ മദ്യം ഉപയോഗിച്ചിട്ടുണ്ടൊ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ യാത്രക്കാരുടെ സുരക്ഷമാനിച്ച് മദ്യം ഉപയോഗിച്ച് വിമാനം ഓടിച്ചാല്‍ പൈലറ്റ് ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന നിര്‍ദേശിച്ചിട്ടുണ്ട്.



Sharing is Caring