കേരള തീരത്ത് ന്യൂനമര്‍ദം;കടലില്‍ പോയവരെ തിരിച്ചെത്തിക്കാന്‍ ശ്രമം

തി​രു​വ​നന്തപു​രം: ന്യൂ​ന​മ​ര്‍​ദ്ദം ശ​ക്തി പ്രാ​പി​ക്കു​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാന്‍ അ​ധികൃ​ത​ര്‍ ശ്ര​മം തു​ട​ങ്ങി. കോ​സ്റ്റ​ല്‍ പോ​ലീ​സ്, മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്സ്മേ​ന്‍റ്, ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ഉൗ​ര്‍​ജി​ത ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ക​ന്യാ​കു​മാ​രി​ക്ക് തെ​ക്ക് രൂ​പംകൊ​ണ്ട ന്യൂ​ന​മ​ര്‍​ദ്ദം വ​ട​ക്കോ​ട്ട് നീ​ങ്ങു​ക​യാ​ണെ​ന്നും ര​ണ്ട് ദി​വ​സ​ത്തി​ന​കം കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ന്‍ തീ​ര​ത്ത് എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥ നീ​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ട​ലി​ലും തീ​ര​ത്തും മ​ണി​ക്കൂ​റി​ല്‍ 60 കി​ലോമീറ്റര്‍ വരെ വേ​ഗ​ത​യി​ല്‍ കാറ്റടിക്കുമെന്നും ക​ട​ല്‍ തി​ര​മാ​ല​ക​ള്‍ ഉ​യ​രു​മെ​ന്നു​മാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. കൂ​ടാ​തെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

എ​ല്ലാ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രോ​ടും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളോ​ടും മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *