കാഠ്​മണ്ഡുവില്‍ വിമാനം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്‌

കാഠ്​മണ്ഡു: ബംഗ്ലാദേശില്‍ നിന്ന്​ 78 യാത്രക്കാരുമായി വന്ന യുസ്​-ബംഗ്ല വിമാനം കാഠ്​മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ തകര്‍ന്നു.റണ്‍വേയില്‍ നിന്നും തെന്നിമാറിയാണ്​ വിമാനം ലാന്‍റ്​ ചെയ്​തത്​. തുടര്‍ന്ന്​ വിമാനത്തിന്​ തീപിടിച്ചു തകരുകയായിരുന്നു. തൊട്ടടുത്ത ഫുട്​ബോള്‍ ഗ്രൗണ്ടിലാണ്​ വിമാനം നിന്നത്​.
യാത്രക്കാരെ സുരക്ഷതമായി പുറത്തിറക്കാനും തീയണക്കാനും ശ്രമം തുടരുകയാണ്​. നിലവില്‍ 17ഒാളം യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്​. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *