കേരളത്തില്‍ കന്നിവോട്ട് ചെയ്ത് ദുല്‍ഖര്‍; ഷൂട്ടിങ്ങിന് അവധി നല്‍കി കാവ്യ

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇത്തവണ കേരളത്തിലാണ് വോട്ട് ചെയ്തത്. കേരളത്തിലെ കന്നിവോട്ടായിരുന്നു ദുല്‍ഖറിന്റേത്. രാവിലെ 7.30യോടെ തന്നെ പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തിയ താരം ക്യൂ നിന്ന് വോട്ട് ചെയ്ത് മടങ്ങി. വോട്ട് ചെയ്യുക എന്നത് നമ്മുടെ അവകാശവും ഉത്തരവാദിത്തവുമാണെന്ന് ദുല്‍ഖര്‍ ഓര്‍മ്മിപ്പിച്ചു.നടി കാവ്യാ മാധവനും ഇന്ന് രാവിലെയോടെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് കാവ്യ വോട്ട് ചെയ്യാനെത്തിയത്.യുവജനങ്ങളെല്ലാം വോട്ട് ചെയ്യണമെന്ന് കാവ്യ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *