തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തില്‍ ക്യു നില്‍ക്കുന്നതിനിടെ രണ്ടു പേര് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കൈതാംപൊയില്‍ കുഞ്ഞബ്ദുള്ള ഹാജി (70) ആണ് രാവിലെ മരിച്ചത്. ഇടുക്കി ഉടുമ്പഞ്ചോല മണ്ഡലത്തിലെ രാമകൃഷ്ണന് (50) എന്നയാളാണ് വോട്ട് ചെയ്ത് പുറത്തിറങ്ങിയയുടന്‍ കുഴഞ്ഞുവീണു മരിച്ചത്.












