മാധ്യമപ്രവര്‍ത്തകരോട് വോട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ച് നടന്‍ മമ്മൂട്ടി


mammoottyമാധ്യമപ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍ ഉപദേശിച്ച് നടന്‍ മമ്മൂട്ടി. കൊച്ചി പനമ്പിള്ളി നഗറിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു നടന്റെ ഉപദേശം.വോട്ട് എന്നത് കൈയ്യില്‍ മഷി പുരട്ടല്‍ മാത്രമല്ല, വോട്ടവകാശം വിനിയോഗിക്കേണ്ടതാണെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു. എല്ലാവരും ജനാധിപത്യത്തിന്റെ ഭാഗമാകണമെന്നും മമ്മൂട്ടി ഓര്‍മ്മപ്പെടുത്തി.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ജനാധിപത്യത്തില്‍ പൗരനുള്ള അവകാശമാണ് വോട്ട് ചെയ്യലെന്ന് മമ്മൂട്ടി ഓര്‍മിപ്പിച്ചു.




Sharing is Caring