കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

ചങ്ങനാശ്ശേരി: വേണ്ടി വന്നാല്‍ ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് അറിയിച്ച്‌ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്ത്.

നായര്‍ സര്‍വീസ് സൊസൈറ്റി ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തിന്റെ സംസ്ഥാനതല നേതൃസംഗമം പെരുന്നയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിവ്യൂ ഹര്‍ജി പരിഗണിച്ച ശേഷം അനുകൂലമല്ലെങ്കിലും നിലപാടില്‍ മാറ്റം വരുത്തില്ലെന്നും മേല്‍ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം എല്ലാ ക്ഷേത്രങ്ങളിലെയും ഈശ്വര വിശ്വാസങ്ങള്‍ നില നിറുത്തുക തന്നെ ചെയ്യണമെന്നാണ് എന്‍.എസ്.എസിന്റെ നിലപാടെന്നും ആചാര അനുഷ്ഠാനങ്ങള്‍ക്കും ഈശ്വര വിശ്വാസ സംരക്ഷണത്തിനും നിഷ്പക്ഷമായാണ് എന്‍.എസ്.എസ് നിലകൊണ്ടതെന്നും അതിന് ഒരു രാഷ്ടീയ പാര്‍ട്ടിയുടെയും മുദ്രാവാക്യമോ, കൊടിയോ ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ എന്‍.എസ്.എസിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റെടുത്തിട്ടില്ല. ശബരിമലയില്‍ ആചാരങ്ങള്‍ക്ക് വിരുദ്ധമായി യുവതികള്‍ കയറാനെത്തിയപ്പോള്‍ വിശ്വാസമുള്ള സ്ത്രീകളുടെ ചങ്കിടിപ്പ് വര്‍ദ്ധിക്കുകയായിരുന്നു. വിശ്വാസികളെ മനസ്സിലാക്കാന്‍ കഴിയാത്ത സര്‍ക്കാരാണോ കേരളത്തില്‍ ഭരണം നടത്തുന്നത്, അദ്ദേഹം ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *