ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണ്ണൂര്‍ എം എല്‍ എ പി കെ ശശിക്കെതിരെ വീണ്ടും പരാതിക്കാരി. പി കെ ശശിക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് പരാതിക്കാരിയുടെ ആവശ്യം. പെണ്‍കുട്ടി വീണ്ടും സി പി എം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് നീക്കം.
അതേസമയം, പി കെ ശശിക്കെതിരായ പരാതി ഇന്ന് സി പി എം കേന്ദ്ര കമ്മിറ്റി പരിഗണിക്കും. ലൈംഗീക പീഢന പരാതി ഗൗരവമായി പരിഗണിക്കാതെയാണ് ആറുമാസത്തെ സസ്പന്‍ഷന്‍ തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ പരാതിയാണ് യോഗം പരിഗണിക്കുക. പുനഃപരിശേധിക്കേണ്ട സാഹചര്യമില്ലന്നാണ് സംസ്ഥാന ഘടകത്തിന്‍റെ നിലപാട്. ശശിക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. പാര്‍ട്ടി ഓഫീസിലെ ലൈംഗീക അതിക്രമ പരാതിയ്ക്ക് തെളിവില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.













