മോദി ഇന്ന് റായ്ബറേലിയില്‍: 1,100 കോടിയുടെ പദ്ധതിക്ക് തുടക്കമിടും


ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റായ്ബറേലി സന്ദര്‍ശിക്കും. കുംഭമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അലഹാബാദില്‍ എത്തുന്നതിന്റെ ഭാഗമായാണ് മോദി റായ്ബറേലി സന്ദര്‍ശിക്കുന്നത്. സോണിയ ഗാന്ധിയുടെ പരമ്ബരാഗത മണ്ഡലമായ റായ്ബറേലിയില്‍ മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. ബറേലിയില്‍ 1,100 കോടി രൂപയുടെ വിവിധ പദ്ധതിക മോദി ഇന്ന് തറക്കല്ലിടും.
രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനിടെ വിധവാ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച്‌ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ മഹിളാ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ കരിങ്കൊടി കാണിക്കാനും പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.
വ്യാഴാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റായ്ബറേലിയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് മോദിയുടെ റായ്ബറേലി സന്ദര്‍ശനം.




Sharing is Caring