കേന്ദ്ര ബജറ്റ് നീട്ടിവയ്ക്കണമെന്ന ആവശ്യം തള്ളി


കേന്ദ്ര ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് ബജറ്റ് അവതരണം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.


ബജറ്റ് വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കുമെന്നു വ്യക്തമാക്കാന്‍ ഹരജിക്കാര്‍ക്കായില്ലെന്നു ഹരജി തള്ളിക്കൊണ്ടു കോടതി വ്യക്തമാക്കി.


അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

എന്നാല്‍ ബജറ്റ് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കില്ലെന്നു ചീഫ് ജസ്റ്റിസ് ജെ.എസ് ഖഹാര്‍, ജസ്റ്റിസ് ചന്ദ്രചൂഢ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.



Sharing is Caring