രോഹൻ എസ് കുന്നുമ്മലിന് അഭിനന്ദനങ്ങളുമായി മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ


കൊയിലാണ്ടി: ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രോഹൻ .എസ്.കുന്നുമ്മലിനെ മുൻസിപ്പൽ ചെയർമാൻ അഡ്വ.കെ.സത്യൻ സന്ദർശിച്ച് അഭിനന്ദനം അറിയിച്ചു. കൊയിലാണ്ടിയിൽ ക്രിക്കറ്റ് കളിക്ക് വേണ്ടി നല്ലൊരു ഗ്രൗണ്ട് ഉണ്ടാക്കുവാൻ ശ്രമിക്കും മെന്ന് രോഹനുമായുള്ള സംസാരത്തിൽ ചെയർമാൻ പറഞ്ഞും. ഈ വരുന്ന 30-ാം തിയ്യതി മുംബൈയിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് രോഹൻ. കഴിഞ്ഞ വർഷം കേരളത്തിനായി നടത്തിയ മികച്ച പ്രകടനമാണ് രോഹന് ഇന്ത്യൻ ടീമിലെത്താൻ സഹായകമായത്. മലബാർ കൃസ്ത്യൻ കോളെജിലെ ബിരുധ വിദ്യാർത്ഥിയാണ് രോഹൻ. വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ. എൻ.കെ.ഷിജു മാസ്റ്റർ ,കൗൺസിലർമാരായ ബിജു, സ്മിതഎന്നിവരും സന്ദർശനവേളയിൽ ചെയർമാന് ഒപ്പം ഉണ്ടായിരുന്നു.




Sharing is Caring