കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ രക്തം ഊറ്റുന്നു: പി ചിദംബരം

കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ രക്തം ഊറ്റുകയാണെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം. പെട്രോള്‍ വില ബാരലിന് 70 ഡോളറായാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കേന്ദ്രത്തിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കളമശേരി എസ്സിഎംഎസില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പി ചിദംബരം.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വര്‍ധിപ്പിച്ച്‌ സാധാരണക്കാരനെ കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാരിന് വില കൂട്ടുക എന്ന കാര്യം മാത്രമേ അറിയൂ. ക്രൂഡ് ഓയില്‍ ബാരലിന് 140 ഡോളറില്‍ നിന്ന് 40 ഡോളറായിട്ടും ഇന്ധന വില കുറച്ചില്ല. ലോകം സാമ്ബത്തിക വളര്‍ച്ചയിലേക്ക് കുതിക്കുമ്ബോള്‍ ഇന്ത്യ പുറകിലേക്ക് പോകുകയാണെന്നും മുന്‍ കേന്ദ്രധനമന്ത്രി പറഞ്ഞു.

ആദ്യ മൂന്ന് വര്‍ഷം ഈ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു. കര്‍ഷകര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് താങ്ങുവില പോലും നല്‍കിയില്ല. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വളര്‍ച്ചയില്ല. ഇതേക്കുറിച്ച്‌ ചോദിക്കുമ്ബോള്‍ 2022 ല്‍ ഒരു പുതിയ ഇന്ത്യ നല്‍കുമെന്നാണ് നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ പഴയ ഇന്ത്യയില്‍ ഇതിലും സാമ്ബത്തിക വളര്‍ച്ചയുണ്ടായിരുന്നതായും ആ പഴയ ഇന്ത്യ തിരികെ നല്‍കിയാല്‍ മതിയെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും പി ചിദംബരം പരിഹസിച്ചു. കളമശേരി എസ്സിഎംഎസ് കോളേജില്‍ കേന്ദ്ര ബജറ്റ് സംബന്ധിച്ച്‌ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു പി ചിദംബരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *