മാലദ്വീപിലെ പ്രശ്ന പരിഹാരത്തിന് എല്ലാ രാജ്യങ്ങളും ക്രിയാത്മക ഇടപെടല്‍ നടത്തും: ഇന്ത്യ

മാലദ്വീപ് :മാല ദീപിലെ പ്രശ്നം പരിഹരിക്കാന്‍ എല്ലാ രാജ്യങ്ങളും ക്രിയാത്മക ഇടപെടല്‍ നടത്തണമെന്ന് ഇന്ത്യ. ദീപിലെ പ്രശ്നത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്ന ചൈനയുടെ നിലപാട് വന്നതിന് പുറകെയാണ് ഇന്ത്യ തീരുമാനം വ്യക്തമാക്കിയത്. അതേ സമയം ഫ്രാന്‍സിലെ വാര്‍ത്താ ഏജന്‍സിക്കായി മാലദ്വീപ് തര്‍ക്കം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ വംശജനായ പത്രപ്രവര്‍ത്തകനെ ദ്വീപില്‍ നിന്നും നാടുകടത്തി.

അനുദിനം രൂക്ഷമായ മാലിദീപിലെ രാഷ്ട്രിയ പ്രതിസന്ധി സംബന്ധിച്ച്‌ അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. അയല്‍രാജ്യങ്ങളടക്കം എല്ലാ രാഷ്ട്രങ്ങളും പ്രശ്നപരിഹാരത്തിനായി ക്രിയാത്മക ഇടപെടല്‍ നടത്തണമെന്ന് ദില്ലിയില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

മാല ദീപിലെ പ്രശ്നങ്ങള്‍ അവര്‍ സ്വയം പരിഹരിക്കുമെന്നും മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ചൈന അറിയിച്ചിരുന്നു.ഇതിന് വിരുദ്ധമാണ് ഇന്ത്യയുടെ നിലപാട്.മാല ദീപിലെ സര്‍ക്കാര്‍ പ്രശ്ന പരിഹാരത്തിനായി ചൈനയുടെ സഹായം തേടിയിട്ടുണ്ട്.പ്രതിപക്ഷ പാര്‍ടിയ്ക്കാണ് ഇന്ത്യയുടെ പിന്തുണയെന്നാണ് അന്താരാഷ്ട്ര സമൂഹം കരുതുന്നത്. അതേ സമയം മാല ദ്വീപില്‍ മാധ്യമങ്ങള്‍ക്ക് സ്ര്ക്കാര്‍ നിയന്ത്രണം കൊണ്ട് വന്നു.

ഫ്രാന്‍ലസിലെ വാര്‍ത്താ ഏജന്‍സിക്കായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ഇന്ത്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകനേയും ബ്രീട്ടീഷ് മാധ്യമപ്രവര്‍ത്തകനേയും മാല പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഫ്രാന്‍സിലേയ്ക്ക് മടക്കി അയച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *