കേന്ദ്രമന്ത്രിക്കെതിരെ പീഡന പരാതികള്‍ വര്‍ദ്ധിക്കുന്നു

വിദേശകാര്യ സഹമന്ത്രി മന്ത്രി എം.ജെ.അക്ബറിനെതിരായ സ്ത്രീ പീഡന പരാതികള്‍ വര്‍ദ്ധിക്കുന്നു.പരാതികളെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി ആവശ്യപ്പെട്ടു. പരാതിക്കാരെ നേരില്‍ കണ്ട് അന്വേഷണം നടത്താന്‍ ദേശിയ വനിതാ കമ്മീഷനും തീരുമാനിച്ചു. നൈജീരിയില്‍ പര്യടനത്തിലുള്ള അക്ബര്‍ തിരിച്ചെത്തിയാലുടന്‍ രാജി തീരുമാനം എടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഹിന്ദുസ്ഥാന്‍ ടൈസിന്റെ മുന്‍ എഡിറ്റര്‍ പ്രിയ രമണിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അഞ്ച് വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് മീടു ക്യാപയിനിങ്ങില്‍ വെളിപ്പെടുത്തിയത്. 90കളില്‍ രാജ്യത്തെ മികച്ച എഡിറ്ററായി അറിയപ്പെട്ടിരുന്ന എം.ജെ.അക്ബറിനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിച്ച്‌ എത്തിയിരുന്ന വനിതകളായിരുന്നു ഇരകള്‍.

1995 മുതല്‍ 97 വരെ അക്ബറിനൊപ്പം ഏഷ്യന്‍ ഏജില്‍ ജോലി ചെയ്തിരുന്ന കനിഹ ഗെലോട്ട് എന്ന വനിതാ മാധ്യമ പ്രവര്‍ത്തക ട്വീറ്റ് ചെയ്തത് നിരവധി തവണ അക്ബര്‍ മോശമായി പെരുമാറിയെന്നാണ്.ഏഷ്യന്‍ ഏജ് ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററായി ദില്ലിയില്‍ ജോലി ചെയ്യുന്ന സുപര്‍ണ ശരമ്മയും 93,96 കാലഘട്ടത്തില്‍ എഎം.ജെ.അക്ബറിനൊപ്പം ജോലി ചെയ്തപ്പോള്‍ ഉണ്ടായ അനുഭവം ട്വീറ്റരില്‍ കുറിച്ചിട്ടുണ്ട്.

വസ്ത്രത്തിന് പുറത്ത് കാണുന്ന അടിവസ്ത്രത്തിന്റെ സ്ട്രാപ്പ് വലിച്ച ശല്യം ചെയ്യുകയാണ് അക്ബറിന്റെ രീതി. ധരിച്ചിരിക്കുന്ന ടീ ഷര്‍ട്ടിലെ എഴുത്തുകള്‍ വായിക്കുന്ന രീതിയില്‍ മോശം പദപ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. 1995ല്‍ കല്‍ക്കത്തയില്‍ താജ് ബംഗാല്‍ ഹോട്ടല്‍ റൂമില്‍ വിളിച്ച്‌ വരുത്തി ഇന്റര്‍വ്യൂ ചെയ്തിനാല്‍ ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്ന സുമ റാഹ എന്ന യുവതിയും വെളിപ്പെടുത്തുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസിലെ മുന്‍ ജേണലിസ്റ്റ് പ്രേര്‍ണ സിങ്ങ് ബിന്ദ്ര തുടങ്ങിവര്‍ 90കളിലെ അനുഭവമാണ് പറയുന്നതെങ്കില്‍ 2010-11 സമയത്തും അക്ബര്‍ ലൈഗിക ചേഴ്ട്ടയോടെ പെരുമാറിയെന്ന് പുതിയ വെളിപ്പെടുത്തലും മീടു ക്യാപയിനിങ്ങില്‍ വന്നിട്ടുണ്ട്.ഇന്ത്യാ ടുഡേയിലെ മുന്‍ മാധ്യമപ്രവര്‍ത്തക ഷുതാപാ പോളാണ് ഇക്കാര്യം പറഞ്ഞത്.

വെളിപ്പെടുത്തല്‍ നടത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മേനകാ ഗാന്ധി അന്വേഷണം ആവശ്യപ്പെട്ടു. ഓരോരുത്തരേയും നേരില്‍ കണ്ട് വിശദാംശങ്ങള്‍ ശേഖരിച്ച്‌ കേസെടുക്കാനാണ് വനിതാ കമ്മീഷന്റെ തീരുമാനം.ഇന്ത്യന്‍ വ്യാപാരി സംഘവുമായി നൈജീരിയില്‍ പര്യടനത്തിലുള്ള അക്ബര്‍ തിരിച്ചെത്തിയാലുടന്‍ രാജി എഴുതി വാങ്ങുമെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *