കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കണം: ബൃന്ദ കാരാട്ട്

ജനക്ഷേമപ്രവര്‍ത്തനത്തില്‍ മാതൃകയായ കേരള സര്‍ക്കാരിന്റെ മാതൃകയില്‍ കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കണമെന്ന്് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. എല്‍ഡിഎഫ്ണ സ്ഥാനാര്‍ഥി കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ്് പ്രചാരണത്തിന്റെ ഭാഗമായി പത്തനാപുരത്തും ചടയമംഗലം നിലമേലിലും വനിതാ പാര്‍ലമെന്റും കൊല്ലം പോളയത്തോട്് പൊതുയോഗവും ഉദ്ഘാഫടനംചെയ്യുകയായിരുന്നു ബൃന്ദ.
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം രാജ്യത്തിനു മാതൃകയാണ്. എന്നാല്‍, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനു കീഴില്‍ സ്ത്രീകളും ദളിതരും മതന്യൂനപക്ഷങ്ങളും കടുത്ത ആക്രമണങ്ങളാണ് നേരിടുന്നത്. ഇതിനോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. സംഘപരിവാര്‍ തീവ്ര ഹിന്ദുത്വമാണെങ്കില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയമാണ് സ്വീകരിക്കുന്നത്
രാജ്യത്ത് ഓരോ മണിക്കൂറിലും നാല് സ്ത്രീകള്‍ വീതം അക്രമിക്കപ്പെടുന്നു. അഞ്ചുവര്‍ഷത്തെ മോഡി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 82 ശതമാനമായി വര്‍ധിച്ചു. ഇത്തരം അതിക്രമങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരും സംഘപരിവാറും സ്വീകരിച്ചത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരും വലിയ ഭീതിയിലാണ്. മതന്യൂനപക്ഷങ്ങളുടെ 750 പള്ളികള്‍ തകര്‍ത്തു. പശുവിന്റെ പേരിലും ലൗ ജിഹാദിന്റെ പേരിലും യുവാക്കളെ ജയിലിലിടുന്നു. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം തകര്‍ത്തു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്ല നിശബ്ദത പാലിക്കുകയാണ്.
ബിജെപിയുടെ അതേ നയങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസും തുടരുന്നത്. ബാബറി മസ്ജിദ്േ, ഗോവധം തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരുകളുടെ അതേനയം തന്നെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളും സ്വീകരിക്കുന്നത്. ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കി രാജ്യത്തിന്റെ ഭണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയം. മതനിരക്ഷേതയും ജനാധിപത്യവും മുറുകെപ്പിടിക്കാന്‍ ഇടതുപക്ഷം വിജയിക്കണം. 2004 -ലെ യുപിഎ സര്‍ക്കാര്‍ ഇതിന്പ ഉദാഹരണമാണ്. തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷത്തിന് ശക്തിയുള്ളതുകൊണ്ടാണ്ാ നടപ്പായത്ി. പദ്ധതിയില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷം അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാര്‍ പദ്ധതിയാകെ തുരങ്കം വയ്ക്കാനാണ് ശ്രമിച്ചത്. കോര്‍പറേറ്റുകളുടെ 12ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ കേന്ദ്രം കര്‍ഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടത്തിയത് ഇടതുപക്ഷം മാത്രമാണ്. ഈ സമയത്തെല്ലാം നിശബ്ദമായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങളുമായി ഇറങ്ങിയിരിക്കയാണ്. മോഡിയുടേത്ര തട്ടിപ്പ് സര്‍ക്കാരായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയും തട്ടിപ്പാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *