കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്‌ മുഖ്യമന്ത്രി: പിഴയീടാക്കാതെ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍

800x480_image57941158കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ നടപടി നോട്ട് മാറ്റം കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച്‌ സ്വീകരിച്ച നടപടയല്ലെന്ന് മുഖ്യമന്ത്രി. നോട്ട് പിന്‍വലിച്ച നടപടി ജനത്തെ ഏറെ വലച്ചു. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ സാധാരണ രീതിയില്‍ ഉപയോഗിക്കാന്‍ അവസരം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വെള്ളക്കരം, വൈദ്യുതി ബില്‍, പരീക്ഷാ ഫീസ് എന്നവ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഈ മാസം 30 വരെ സമയം അനുവദിച്ചതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതിനോടൊപ്പം ഓട്ടോ ടാക്സി നികുതികള്‍ നീട്ടിക്കൊടുക്കുകയാണ്. ഇന്നാണ് അവസാന തിയതി എങ്കിലും പിഴ കൂടാതെ അയക്കാന്‍ പറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാറ്റ്, എക്സൈസ് എന്നിവയ്ക്ക് നികുതി അടയ്ക്കാന്‍.
ഡല്‍ഹിയില്‍ ധനകാര്യ മന്ത്രിയെ കാണാന്‍ ശ്രമിക്കും.
കള്ളപ്പണക്കാര്‍ക്ക് ഈ വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നതായും പിണറായി വിജയന്‍ ആരോപിച്ചു. ബിജെപി നിക്ഷേപിച്ച തുകയുടെ വിവരം തന്നെ പുറത്തുവന്നിരുന്നു. ചില മാധ്യമങ്ങള്‍ നോട്ട് നിരോധനം പ്രവചിച്ചതും ഇതിന് ഉദ്ദാഹരണമാണെന്നും അദ്ദേഹ ആരോപിച്ചു. സാധാരണക്കാര്‍ക്കാണ് ഇതില്‍ ഏറ്റവും പ്രയാസം അനുഭവിക്കേണ്ടി വരുന്നത്. നോട്ട് പിന്‍വലിച്ച്‌ ദിവസങ്ങളായിട്ടു കേന്ദ്ര സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നു.
ഇത്തരം ഒരു നടപടി സ്വീകരിക്കുന്പോള്‍ പകരം സംവിധാനങ്ങള്‍ ഒരുക്കുന്നതിനും കേന്ദ്രം പരാജയപ്പെട്ടു. ആശുപത്രികളിലടക്കം ആളുകള്‍ വലയുകയാണ്. സര്‍ക്കാരിന് ദുരഭിമാനനില കൊണ്ടു പോകുന്നു.
ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം രാജ്യത്തില്ല. ഇത്രയധികം നിസംഗത മറ്റൊരു സര്‍ക്കാരും സ്വീകരിക്കില്ല. ഇന്നു തന്നെ ഡല്‍ഹിയിലേക്ക് പോകുമെന്നും കേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *