കടയടപ്പ് സമരം നിര്‍ഭാഗ്യകരമെന്ന് കെ. സുരേന്ദ്രന്‍


നല്ലതിന് വേണ്ടി ജനങ്ങള്‍ ബുദ്ധിമുട്ടുന്പോള്‍ കടയടപ്പ് സമരം നടത്തുന്നതിനെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഇത് ഇരുട്ടടിയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ തീരുമാനം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം കുറിക്കുന്നു. ഇതൊക്കെ കടന്നകൈയ്യും ധിക്കാരവുമാണ്.
സ്വര്‍ണക്കടകളും വന്‍കിട വസ്ത്രശാലകളും അടച്ചിട്ടാലും ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കടകള്‍ അടക്കരുതെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നു.
കെ. സുരേന്ദ്രന്‍റെ അഭിപ്രായത്തിന്‍റെ പൂര്‍ണരൂപം,
ഒരു നല്ല കാര്യത്തിനു വേണ്ടി ജനങ്ങള്‍ കഷ്ടപ്പാടു സഹിക്കാന്‍ തയാറാവുന്പോള്‍ ജനങ്ങളെ കൂടുതല്‍ കഷ്ടപ്പാടിലാക്കുന്ന കടയടപ്പു സമരവുമായി രംഗത്തിറങ്ങാനുള്ള വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ തീരുമാനം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.




Sharing is Caring