അതിര്‍ത്തിയില്‍ നിന്നും രണ്ട് പാക്ക് ചാരന്മാര്‍ പിടിയില്‍


നവമാധ്യമങ്ങള്‍ ഉപയോഗിച്ച്‌ ചാരപ്രവര്‍ത്തി നടത്തിയവര്‍ അറസ്റ്റില്‍. അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും വാട്സാപ്പിലൂടെ കൈമാറിയ രണ്ട് പാക്ക് ചാരന്മാര്‍ പിടിയിലായത്. കശ്മീരിലെ ഇന്ത്യാ പാക്ക് അതിര്‍ത്തിയായ ആര്‍ എസ് പുര സെക്ടറില്‍ നിന്നുമാണ് സത്വീന്ദര്‍ സിങ്, ദാഡു എന്നിവരാണ് പോലിസ് പിടിയിലായത്.
രണ്ട് പേര്‍ അതിര്‍ത്തിയിലെ സുരക്ഷ കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അതിര്‍ത്തിയിലെ സുരക്ഷാ വിവരങ്ങള്‍ പാകിസ്താന് കൈമാറുന്ന ചാരന്മാരാണ് ഇവരെന്ന് വ്യക്തമാകുകയായിരുന്നു.




Sharing is Caring